Saturday, November 15, 2008

Yes, We Can!!!

No, I am not talking about Barack Obama or what African-American people can do! It is not yet time to say anything about him, let's wait for a couple more of years and then we will talk about him...

I am talking about us Indians, to be precise, a band of highly intelligent and hardworking guys who has made us proud. Yes, I am talking about the space scientists of India, the ISRO and VSSC guys!

Chandrayaan-1 has finally reached lunar orbit to start a two year mission where it will gather a lot of scientific data about Moon, which in a not too distant future could be the next step of Space Tourism! And, as a first main objective Chandrayaan-1 has created a small footmark on Moon's surface on behalf of India with the Moon Impact Probe (MIP) and through which it has delivered Tricolor to Moon.

MIP impact probe has sent the video and pictures of moon that it took on it's 25 minutes journey from Chandrayaan-1 to the surface of moon. The impact at 1.6 KM per second destroyed MIP, as expected, but below is one of the photos of surface of Moon taken by this 100% indegenous space misson!

Bravo, guys and god bless you all! You have made us Proud!!!

Saturday, November 08, 2008

അനിവാര്യത

നേരം പരപരാ വെളുത്തു വരുന്നതെ ഉള്ളു, എന്ന് വെച്ചാല്‍, എന്റെ ഭാഷയില്‍ മണി ഏഴ് കഴിഞ്ഞു എന്നര്‍ത്ഥം. ജനലിലെ ചില്ലിലൂടെ സൂര്യന്‍ എന്നെ മെല്ലെ തഴുകി ഉണര്‍ത്തുകയാണ് എന്ന് തോന്നി...

പുതപ്പു മെല്ലെ നെറുകയിലേക്ക് വലിച്ചിടുമ്പോഴും എന്‍റെ ഉള്ളില്‍ ആ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു. അനിവാര്യതയെ കുറിച്ചുള്ള ആശങ്ക മനസ്സില്‍ ഒരു വിങ്ങലായി. ഒട്ടകപക്ഷി മണ്ണില്‍ തല പൂഴ്ത്തി വെയ്ക്കുന്നത് പോലെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു, സത്യത്തിനു നേരെ നോക്കാന്‍ മടിച്ചു!

യേത് നിമിഷവും അത് സംഭവിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. കാലങ്ങളായി ഇതു സംഭവിക്കുന്നതാനെന്കിലും എല്ലാത്തവണയും ഒരേ വികാരമാണ് അതുണ്ടാക്കുന്നത്‌, ഒരു തരം നിഷേധാത്മക മനോഭാവം! അത് കൊണ്ടു എന്ത് പ്രയോജനം എന്ന് ചോദിക്കരുത്!

മനസ്സില്‍ ഇങ്ങനെ ഒക്കെ ഉള്ള ചിന്തകള്‍ ഉണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ഞാന്‍ ഉറക്കത്തിലേയ്ക്കു വഴുതി പൊയ്ക്കൊണ്ടിരുന്നു. പക്ഷെ പെട്ടെന്ന് എന്തോ ഓര്‍ത്തു വീണ്ടും ഉണര്‍ന്നു ചിന്ത തുടര്‍ന്നു. ഈ വിചാരം അല്ലെങ്കില്‍ ഭയം മനസ്സില്‍ ഉള്ളിടത്തോളം ഇനി ഇങ്ങനെ തന്നെ ആയിരിക്കും ഉണ്ടാവുന്നത്, അല്ലെങ്കില്‍ പിന്നെ അത് അങ്ങ് സംഭവിക്കണം...

ഇതു ഭയം ആണോ? അല്ലേയല്ല!!!

എന്നെ സ്വയം ആശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല, പക്ഷെ ഇത്തരം കാര്യങ്ങള്‍ എന്നെ ഭയപ്പെടുത്താറില്ല. നേരത്തെ പറഞ്ഞതു പോലെ, കുറെ നാളുകളായി ഇതു ഞാന്‍ കേള്‍ക്കുന്നത്. തുലാമാസത്തിലെ ഇടിമുഴക്കം പോലെ ഇതും ചിരപരിചിതമായി!

അടുത്ത മുറിയില്‍ നിന്നും അവിടുത്തെ അന്തേവാസിയുടെ ശബ്ദം ഇതിനിടയ്ക്ക് നന്നായി കേള്ക്കാം. നാട്ടിലുള്ള ഭാവി വധുവുമായി സംസാരിച്ചു കൊണ്ടിരിക്കുന്നു, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ 'പഞ്ചാര അടി'. ഇവിടെ ഒരാള്‍ കിടന്നുറങ്ങുകയാണ് എന്നുള്ള വിചാരം ഒന്നും കക്ഷിക്കില്ല. ചെറിയ തോതില്‍ അത് ഒരു ശല്യം ആണെന്കിലും എന്‍റെ മനസ്സു നിറയെ ഏത് നിമിഷവും സംഭവിക്കാവുന്ന ആ കാര്യം ആയിരുന്നു. അതുകൊണ്ട് എനിക്ക് മുഷിപ്പോന്നും തോന്നിയില്ലാ...

പെട്ടെന്ന് അത് സംഭവിച്ചു...

വെകിളി പിടിച്ച പോലെ ഞാന്‍ ചുറ്റും കൈ ഓടിച്ചു. എവിടെ ആണത്? കണ്ണ് തുറന്നു നോക്കാനുള്ള മടി കാരണം പെട്ടെന്നൊന്നും അത് കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല. നിമിഷങ്ങള്‍ കഴിയും തോറും അത് മുറുകി കൊണ്ടിരുന്നു...

അവസാനം രണ്ടും കല്പിച്ചു ഞാന്‍ കണ്ണ് തുറന്നു നോക്കാന്‍ തന്നെ തീരുമാനിച്ചു. കണ്ണ് തുറന്നു നോക്കിയപ്പോളാണ് അത് കണ്ടെത്താന്‍ സാധിച്ചത്. എല്ലാ ശക്തിയും എടുത്തു ഞാന്‍ ഒരു വിധത്തില്‍ ഏന്തി വലിഞ്ഞു മൊബൈല് എടുത്തു അലാറം സ്വിച്ച് ഓഫ് ചെയ്തു! ഹാവൂ, എന്തൊരാശ്വാസം!!!

മണി ഏഴര ആയി, ഇനിയിപ്പോള്‍ എണീറ്റെ പറ്റൂ. അങ്ങനെ വീണ്ടും ഒരു ദിവസം തുടങ്ങുകയായി!!!

Saturday, October 25, 2008

Best of American Elections!!!

Presidential elections in United States of America is a very complex and ellaborate exercise! Firstly, it involes elections in all states to elect the candidates of both the 'concerned' parties, the Republicans and the Democrats a.k.a The elephants and The Donkeys in that order. Or is it the other way round? I am not sure! whatever!!!

OK, and it is not just the votes that they recieve from party members that count, but also the amount that they are able to raise through various means for the elections expenses. After this marathon process, compared to the sprint version in India, the parties decide who is going to be their presidential candidate! To cut the long story short, people lose interest by the time the real election comes!!!

Senators Barack Obama and John McCain are this year's candidates and McCain has his vice presidential candidate as Governor Sarah Palin of Alaska!

Now, below are a few clippings from a TV show called Saturday Night Live (SNL) from NBC. (Courtesy NBC). See how they are making fun of Governor Sarah Palin and how she is taking it all in sportingly! Lets have some fun!!!

Governor Palin had an interview in which she made some supposedly 'stupid' comments which has been targetted in this video. Tina Fey, who is as good as it gets in terms of brain and beauty, enacts Governor Palin and Amy Poehler enacts the journalist.





Wasn't that funny???

Now below is another video with Governor Palin and Senator Hillary Clinton! The same kick ass duo of Tina Fey and Amy Poehler!



After all this, Governor Sarah Palin had the grace (Lack of grey cells, envious people say) to come to NBC and have a few cracks herself! See below!!



And here is an absolute cracker of Rap song by Amy Poehler in front of Governor Palin and about her! See how gracefully the Governor handles it. If not for anything else other than her beauty, she should be congratulated for this daring! See it for yourself!




This has been the best part of US Presidential elections for me! Thanks to the Gorgeous Governor Palin, Fantastic Tina Fey (Who proved that beauty and brains can co-exist! She is the writer directory of comedy series "30ROCK") and 'Hillaryous' Amy Poehler(She is almost ready to have a dash to Labour Room!)...


Adding the one with Senator McCain! Can't believe someone who is running for the most powerful position in the world has the willingness and courage to act like this!

Wednesday, October 22, 2008

ഇടക്കൊച്ചി ഇന്‍ ന്യൂസ്!


ഞാന്‍ ജനിച്ചു വളര്‍ന്ന സ്ഥലം ആണ് ഈ പറയുന്ന ഇടക്കൊച്ചി! :-)

പക്ഷെ ഈ അവാര്‍ഡ് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല! ഇടക്കൊചിക്ക് ഒരു വില്ലജ് ആപ്പീസ് ഉണ്ടെന്‍കിലും, കൊച്ചിന്‍ നഗരസഭയുടെ ഭാഗം ആണ് ഇടക്കൊച്ചി! അങ്ങനെ ഉള്ള ഒരു സ്ഥലത്തിന് മികച്ച വില്ലജ്-ഇനുള്ള അവാര്‍ഡ്? എന്തെരോ എന്തോ, ഒന്നും മനസ്സിലാവുന്നില്ല...!!!

ആ വില്ലജ് അപ്പീസില്‍ ഇരുന്നു പണി എടുക്കുന്നവര്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുതിരുന്നെന്കില്‍ എനിക്കിത്രയും ആശ്ചര്യം ഉണ്ടാകുമായിരുന്നില്ല. അതിന്റെ അടുത്ത് കൂടി നടക്കാനേ പേടി ആവും; എങ്ങാനും നമ്മള്‍ അറിയാതെ തുമ്മിയാല്‍, അതെല്ലാം കൂടി അങ്ങ് ഇടിഞ്ഞു വീഴും, അതാ അതിന്റെ ഒരു സ്ഥിതി!

എന്തായാലും ഈ അവാര്‍ഡ് കൊണ്ടു അവര്ക്കു ഒരു പുതിയം കെട്ടിടം എങ്കിലും കിട്ടിയാല്‍ അത്രയും ആയി!!!

ഇതു കൊണ്ടുള്ള ഏറ്റവും വലിയ ഗുണം എന്താണെന്നു വെച്ചാല്‍, ഇനി ഞങ്ങള്ക്ക് ഞങ്ങളുടെ അയല്‍ക്കാരായ കുമ്പളങ്ങിക്കാരുടെ മുന്‍പില്‍ കാണിക്കാന്‍ ഒരു അവാര്‍ഡ് ആയി! മികച്ച ടൂറിസം വില്ലജ്-ഇനുള്ള അവാര്‍ഡ് കിട്ടി എന്നും പറഞ്ഞു അവര് കുറെ അഹങ്കരിച്ചതാന്നെ!

ഇനി അതും പറഞ്ഞോണ്ട് ഇങ്ങോട്ട് വാ, കാണിച്ചു തരാം! ;-)