ജനല്പാളികള് തുറന്നു കിടക്കുകയാണെന്ന് തോന്നുന്നു, ഇല്ലെന്കില് ഈ കാറുകളുടെ ഒച്ച ഇത്രയും നന്നായിട്ടു കേള്‍ക്കത്തില്ല!
സമയം ഒന്‍പതായി എങ്കിലും നാട്ടിലെ ഒരു ഏഴ്മണിയുടെ അത്രയും ഇരുട്ടേ ഉള്ളു. ഒന്നും ചെയ്യാനില്ലാത്ത ഒരു അവസ്ഥ. ചെറുതായി ബോര് അടിച്ച് തുടങ്ങി. ഇനിയിപ്പോള്‍ അതെ ഉള്ളു ഒരു വഴി, ഭക്ഷണം കഴിചെക്കാം. വിശന്നിട്ടല്ല, ചുമ്മാ സമയം കളയാന്‍. ബുഷ് അമ്മാവന് ഇതെങ്ങാനും കേട്ടാല്‍ പിന്നെ, എന്നെ പോലുള്ളവരാന് ഈ ലോകത്തിലെ ഭക്ഷണ ക്ഷാമത്തിനു കാരണം എന്ന് പറഞ്ഞു അമേരിക്കയില്‍ നിന്നെങ്ങാനും പിടിച്ചു പുറത്താക്കിയാലോ? വേണ്ട, ആ റിസ്ക് എടുക്കണ്ട...!
സഹമുറിയന് കിടന്നുറങ്ങുന്നത് കാരണം ഞാന്‍ ബള്‍ബ് ഓണ്‍ ചെയ്തില്ല. പാവം ഓഫീസില്‍ ഉച്ച ഭക്ഷണം പോലും കഴിക്കാതെ കഷ്ടപ്പെട്ട് പണി എടുത്തിട്ടു വന്നു കിടക്കുകയാണ്. ഞാന്‍ ആയിട്ട് ശല്യം ചെയ്യരുതല്ലോ...!
തുറന്നു കിടക്കുന്ന ആ ജനല്പാളികളില് കൂടി നേരിയ ഒരു തണുപ്പു ഉള്ളിലേക്ക് വരുന്നുണ്ട്. എനിക്കും ഇങ്ങനെ പുതച്ചു മൂടി കിടന്നുറങ്ങാന്‍ തോന്നുന്നു. രാത്രി നാട്ടിലെ ഓഫീസിലുള്ളവരോട് സംസാരിക്കാന്‍ ഉള്ളത് കൊണ്ടു, ഇപ്പോളെ ഉറങ്ങണ്ട. ഫോണ്‍-ഇല് എന്തായിരിക്കും വിളിച്ചു പറയുന്നതു എന്ന് പറയാന്‍ പറ്റില്ല... :-)
ഇങ്ങനെ ഭക്ഷണത്തെ കുറിച്ചു പറഞ്ഞു പറഞ്ഞു കുറച്ചു വിശപ്പ് വരുന്നുണ്ടോ എന്നൊരു സംശയം. അപ്പോള്‍ ഞാന്‍ പോട്ടെ, ഇനി പിന്നെ കാണാം!!!