Thursday, December 13, 2007

പുതിയ ക്രിസ്തുമസ്...



"ഹാവൂ, ഇന്നു പൂജ്യം ഡിഗ്രീയെ തണുപ്പ് ഉള്ളല്ലോ!"

ഇങ്ങനെ പറയുന്ന ഒരു ദിവസം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷെ, Rochester-നെ മഞ്ഞു മൂടിക്കഴിഞ്ഞു. എങ്ങും വിറങ്ങലിച്ചു നില്ക്കുന്ന പ്രകൃതി...

ഇവിടിത്തുകാര്‍ വര്‍ഷത്തില്‍ ഇഷ്ടപെടാത്ത ഒരു സമയം ആണ് ഇതു. തണുപ്പു കാരണം വീടിനു പുറത്തിറങ്ങാന്‍ തന്നെ മടിയാവും. പക്ഷെ വീട്ടിലെ ചില്ലുജനാലയ്ക്കുള്ളില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്. ജീവിതത്തില്‍ ആദ്യമായി മഞ്ഞു വീഴുന്ന ഒരു സ്ഥലത്തു ജീവിക്കുന്നതിന്റെ ഒരു ആവേശത്തിലായിരിക്കാം അത്...

എങ്ങും വെളുത്ത നിറം മാത്രം, ഇടയ്ക്കിടയ്ക്ക് പൈന്‍ മരങ്ങളുടെ പച്ചപ്പും. പൈന്‍ മരങ്ങലല്ലാതെ മറ്റൊരു മരത്തിലും ഒരു ഇല പോലും കാണാനില്ല. ദിവസത്തില്‍ സുര്യനെ കാണുന്നതുപോലും വല്ലപ്പോഴും മാത്രം. മനസ്സിലും ഇരുട്ടിന്റെ ഒരു മറ താനെ വരും...

പക്ഷെ, എനിക്ക് ഇതു വളരെ നല്ല ഒരു അനുഭവം ആയി തോന്നുന്നു, പ്രത്യേകിച്ചും ഈ ക്രിസ്തുമസ് സീസണില്‍. കുട്ടിക്കാലം തൊട്ടേ ക്രിസ്തുമസ് കാര്‍ഡുകളില്‍ കണ്ട ഒരു വെളുത്ത ക്രിസ്തുമസ് പ്രഭാതം ഇത്തവണ എനിക്ക് വേണ്ടി ഏഴ് കടലുകള്‍ക്കും അപ്പുറം നിന്നും വരുന്നതു പോലെ...

5 comments:

മയൂര said...

ആദ്യ മഞ്ഞു വീഴ്ച്ച ആസ്വദിക്കൂ:)

ശ്രീ said...

ഈ ക്രിസ്തുമസ് സീസണ്‍‌ ആസ്വദിയ്ക്കൂ...

എന്നിട്ട് ഞങ്ങള്‍‌ക്കായി കുറച്ചു ചിത്രങ്ങള്‍‌ കൂടി പങ്കു വയ്ക്കണേ...
:)

നാടോടി said...

happy e.x-mas/ x-mas to youuuuuu

മൂര്‍ത്തി said...

ചിത്രങ്ങള്‍ പോരട്ടെ...ഈ ഫോണ്ടിന്റെ കളര്‍ മാറ്റിക്കൂടേ?

Arun Jose Francis said...

ഇത്രയും പേരു ഇതിന് മുന്പ് എന്റെ ഈ കുറിപ്പുകള്‍ വായിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല... എല്ലാവര്‍ക്കും നന്ദി...