Sunday, December 16, 2007

ഓര്‍മ്മയില്‍ നിന്നും

കുട്ടിക്കാലം, ജീവിതത്തില്‍ ഇത്രയേറെ മനോഹരമായ ഒരു കാലഘട്ടം വേറെ ഉണ്ടോ എന്നറിയില്ല. സ്കൂളും, കുട്ടുകാരും, കളികളും, പിന്നെ കൊച്ചനിയത്തിയുമായി അടികൂടലും...

എന്തിനൊക്കെയോ വേണ്ടി എത്രയാ അടികൂടിയിരിക്കുന്നത്. ഒരു കാരണവും വേണ്ടാ. ഒന്നു പറഞ്ഞു രണ്ടാമത് അടിയാണ്. അതില്‍ മിക്കവാറും അടികള്‍ വളരെ "സീരിയസ് മാറ്റെര്സ്" ആയിരുന്നു. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ അറിയാതെ ചുണ്ടില്‍ ഒരു ചിരി വരും. പക്ഷെ ചിലപ്പോള്‍ ഒക്കെ കണ്ണില്‍ ചെറിയ നനവ്‌ ഉണ്ടോ എന്നൊരു സംശയവും വരും...

ഞാന്‍ മൂത്ത മകന്‍ ആയിരുന്നത് കൊണ്ടു, ചിലപ്പോളൊക്കെ അനിയത്തിയെ പഠിപ്പിക്കുന്ന ചുമതല എനിക്കായിരുന്നു. എനിക്ക് പിന്നെ ഭയങ്കര ക്ഷമ ആയിരുന്നതുകൊണ്ട് എന്തെങ്കിലും ഒന്നു തെറ്റിച്ചാല്‍ അപ്പോള്‍ കൊടുക്കും, ഒരു വീക്ക്‌. ചിലപ്പോള്‍ കൈവീശി നല്ല ഒരു അടി, അല്ലെന്കില്‍ കയ്യില്‍ ഒരു പിച്ച്...

ബാക്കി സമയങ്ങളില്‍ ഉള്ള വഴക്കിന്റെ ഒക്കെ കണക്കു തീര്‍ക്കുന്നതയിരിക്കാം, കിട്ടിയ അവസരങ്ങളില്‍...
അങ്ങനെ മിക്കവാറും എന്റെ പടിപ്പീരെല്ലാം അവളുടെ കരച്ചിലിലാണ് അവസാനിച്ചിരുന്നത്‌. അവളുടെ കയ്യുടെ പിച്ച് കൊണ്ട ഭാഗം ഇങ്ങനെ കരുവാളിച്ചു കിടക്കുമായിരുന്നു. അപ്പോള്‍ അതൊന്നും നമ്മുക്കൊരു പ്രശനായിരുന്നില്ല...

പക്ഷെ ഇപ്പോള്‍ ചിലപ്പോള്‍ ഞാന്‍ അതിനെ കുറിച്ചൊക്കെ ഇങ്ങനെ ചുമ്മാ ആലോചിക്കുമ്പോള്‍, എന്നെ തന്നെ ചെറുതായി പിച്ചി നോക്കും. അപ്പോളാണ് അതിന്റെ ഒരു വേദന മനസ്സിലാവുന്നത്. അപ്പോള്‍ അറിയാതെ എന്റെ കണ്ണില്‍ നിന്നും വെള്ളം വരും, അന്ന് അവളുടെ കണ്ണില്‍ നിന്നും വന്നിരുന്നത് പോലെ...

പക്ഷെ, അന്നവള്‍ക്ക് കൈ വേദന എടുത്തതുകൊണ്ടാണ് കണ്ണ് നിറഞ്ഞതെങ്കില്‍ ഇന്നു എന്റെ കണ്ണ് നിറയുന്നത്‌ ഒരു ചെറിയ പശ്ചാത്താപം കൊണ്ടായിരിക്കണം. അപ്പോളൊക്കെ ഞാന്‍ മനസ്സില്‍ ഉറപ്പിക്കും, ഇനിയൊരിക്കലും ഞാന്‍ കാരണം അവളുടെ കണ്ണുകള്‍ കലങ്ങരുതെന്നു!

12 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അനിയത്തിയോടുള്ള സ്നേഹം കണ്ണു നനയ്ക്കുന്നു.പശ്ചാതപിക്കേണ്ട കാര്യമില്ല, ഇത്ര നല്ലൊരു മനസ്സില്ലേ...

ഇനിയുമെഴുതൂ, ഭാവുകങ്ങള്‍

ദിലീപ് വിശ്വനാഥ് said...

കൂടപ്പിറപ്പിനെ ഇങ്ങനെ തന്നെ സ്നേഹിക്കണം. നന്മകള്‍ ഉണ്ടാവട്ടെ.

ശ്രീ said...

നല്ല ഓര്‍‌മ്മകള്‍‌...
വിഷമിക്കാനെന്തിരിയ്ക്കുന്നു. അനിയത്തിയെ ഇനി അങ്ങു നന്നായി സ്നേഹിച്ചാല്‍‌ പോരേ?

(ഇതു വായിച്ചപ്പോള്‍‌, ഒരു പെങ്ങളില്ലാത്തതിന്റെ വിഷമം പറയാതിരിയ്ക്കാന്‍‌ വയ്യ)

Arun Jose Francis said...

പ്രിയാ, വാല്മീകി, ശ്രീ - അഭിപ്രായങ്ങള്‍ക്കു നന്ദി...

Rajoottan said...

dude....... Cant belive you started writing in malayalam.. :)

[ not patient enough to type something in malayalam here.. i am in a hurry to comment now :) )

Chey, why didnt I check this on dec 13 itself...!

this one is really touchy man.....

I know she is lucky enough to have a loving brother like you...

keep going..

me too planning to shift gears to malayalam now :)

Arun Jose Francis said...

Thanks buddy! Got inspired from a lot of malayalam blogs including the ones of people commented above... do read them... they are all superb...

Prakash Gopan V said...

heartwarming...

Arun Jose Francis said...

Thanks man... :-)

Ganesh Sadasivan said...

The memories of making our young ones cry makes us love and respect them better now :-) For a moment I too drifted back to the olden days I quarreled with my brother...

Arun Jose Francis said...

yeah, true! :-)

Alameen said...

Beautiful..
Your sister is very lucky to get such a loving brother...

KEep penning
AlAmeen

Arun Jose Francis said...

Thanks for the lovely comment, AlAmeen... :-)