Monday, December 24, 2007

ക്രിസ്തുമസ് ആശംസകള്‍...



സമയം ആറേമുക്കാലായി. മുറിയിലെ ജനലില്‍ കൂടി പുറത്തേക്ക് നോക്കിയപ്പോള്‍ ആകെ ഇരുട്ടായിരിക്കുന്നു. സ്ട്രീറ്റ് ബള്‍ബുകള്‍ തെളിഞ്ഞു കഴിഞ്ഞു. അപാര്‍ത്ടുമെന്റിനു മുന്‍പിലൂടെ വളഞ്ഞു തിരിഞ്ഞു പോവുന്ന ആ റോഡ് വിജനമായി കിടന്നു...

രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ ഒരു ക്രിസ്തുമസ് കൂടി. ഇക്കുറിയും എന്റെ ക്രിസ്തുമസ് വീട്ടിലല്ല. അതോര്‍ത്തപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍...

ക്രിസ്തുമസ്, ചെറിയ ചെറിയ ആഘോഷങ്ങലാല്‍ ഒരു പക്ഷെ മനസ്സില്‍ ഒത്തിരി സന്തോഷം നിറയ്ക്കുന്ന ഒരു സമയം ആയിരുന്നു. പുല്ക്കൂടും ക്രിസ്തുമസ് ട്രീയും മറ്റു അലങ്കാരങ്ങളും. പാതിരാ കുര്‍ബാനയ്ക്ക് പോവുമ്പോള്‍ റോഡിന്റെ നടുക്കു കൂടി വണ്ടികളെ പേടിക്കാതെ നടപ്പും ഓട്ടമത്സരങ്ങളും. പിന്നെ പള്ളിയില്‍ ചെന്നിരുന്നു ഉറക്കം തൂങ്ങലും...

ചെറുപ്പത്തിലെ പള്ളിയില്‍ പോവുമ്പോള്‍ ഒത്തിരി പേരുണ്ടാവും. കസിന്‍ ചേച്ചിമാരും ചേട്ടന്മാരും ഒക്കെ. പക്ഷെ വര്‍ഷങ്ങള്‍ കടന്നു പോവുമ്പോള്‍ ഓരോരുത്തരായി ഓരോരോ സ്ഥലങ്ങളിലേക്ക്. ചിലരുടെ കല്യാണം, ചിലരുടെ ജോലി...

കഴിഞ്ഞ വര്‍ഷത്തെ പോലെ, ഇത്തവണയും ഞാന്‍ നാട്ടിലുണ്ടാവില്ല. ഇതുപോലുള്ള അവസരങ്ങളിലാണ് നാടിനെ ഏറ്റവും അധികം ഓര്‍മ വരിക. അടുത്ത ക്രിസ്തുമസ് എങ്കിലും നാട്ടിലായിക്കും എന്ന് പ്രതീക്ഷിക്കാം...

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍...

11 comments:

മയൂര said...
This comment has been removed by the author.
മയൂര said...

അരുണിനു എന്റെ ക്രിസ്തുമസ് ആശംസകള്‍...

ദിലീപ് വിശ്വനാഥ് said...

ക്രിസ്തുമസ് ആശംസകള്‍

ശ്രീലാല്‍ said...

അരുണ്‍, കൃസ്മസ് ആശംസകള്‍.

ഉഷാറാകൂ, കൃസ്മസ് ആയിട്ട് ഇങ്ങനെ ടെന്‍ഷനാക്കല്ലേ.. !!

ശ്രീ said...

ക്രിസ്തുമസ്സ് ആശംസകള്‍‌!
:)

സുല്‍ |Sul said...

xmas navavalsarasamsakal
-sul

Arun Jose Francis said...

മയൂര, വാല്‍മീകി, ശ്രീലാല്‍, ശ്രീ, സുല്‍ ആശംസകള്‍ക്ക് നന്ദി...
ശ്രീലാല്‍, അത്ര വലിയ ബേജാര്‍ ഒന്നും ഇല്ല... :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അരുണ്‍, ക്രിസ്തുമസ് ആശംസകള്‍

Arun Jose Francis said...

നന്ദി പ്രിയാ...
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍...

Rajoottan said...

new yearinum njangalkkoru post pratheekshikkaamo arun chetta? :)

Arun Jose Francis said...

മോനേ രാജൂട്ടാ, ഊതിയതാണ്, അല്ലേ? കാറ്റടിച്ചപ്പോള്‍ മനസ്സിലായി... :-)