ജീവിതത്തിന്റെ പുസ്തകതാളുകളില്‍ നിന്നും ഒരു വര്‍ഷം കൂടി മാഞ്ഞു പോയി... പക്ഷെ ആ ഒഴിഞ്ഞ താളുകള്‍ അതിമനോഹരങ്ങളായ പുതിയ ദിവസങ്ങളും ആ ദിവസങ്ങളിലെ കഥകളും കൊണ്ടു നിറക്കാന്‍ ഞാന്‍ തീരുമാനിച്ചു...
ജീവിതം ഒരു വീടിന്റെ പ്ലാന്‍ പോലെ മുന്‍കൂട്ടി നിശ്ചയിച്ചു, ആ വഴിയേ നടക്കുന്ന പരിപാടി നിര്‍ത്താനും, വരുന്നിടത്ത് വെച്ചു കാണാം എന്നുള്ള ആ പഴയ ചിന്താഗതി പൊടിതട്ടി എടുത്തു കഴുകി വെളുപ്പിച്ചു കൊണ്ടു നടക്കാനും തീരുമാനിച്ചു...
പിന്നെ, ഈ ജന്മദിനം അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല, കാരണം അന്നെ ദിവസം ഞാന്‍ മഹത്തായ ഒരു പരീക്ഷ എട്ടു നിലയില്‍ പൊട്ടി... :-)
ഇന്‍ഫോസിസ്, എന്നെ പോലെ ഉള്ള മടിയന്മാര്ക്ക് വിവരം ഉണ്ടാക്കാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു വിദ്യ ആണ് ഇങ്ങനെ ഉള്ള ഈ പരീക്ഷകള്‍. പക്ഷെ, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്ന് പേരുള്ള മഹത്തായ ആ കറക്കിക്കുത്തു മത്സരം ജയിച്ചു വന്ന എന്നെ ഇന്‍ഫോസിസ് വില കുറച്ചു കണ്ടു...
വെറും അര ദിവസം മാത്രം ചിലവാക്കി കൊണ്ടു ഒരു പരീക്ഷ ഞാന്‍ പുല്ല് പോലെ പാസ് ആയി. അതിന്റെ അഹങ്കാരത്തില്‍ ഈ പരീക്ഷയും പുല്ല് പോലെ പാസ് ആവും എന്ന് കരുതി വന്ന എന്നെ, ചിത്രതാഴിട്ടു പൂട്ടിക്കളഞ്ഞു. ഇനി അടുത്ത അവസരത്തിനായി കാത്തിരിക്കണം...
ഇനി ഇപ്പോള്‍ വീണ്ടും ഈ പരീക്ഷ എഴുതി പാസ് ആവുന്നത് വരെ എങ്കിലും ഞാന്‍ ഈ ജന്മദിനം മറക്കില്ല...
പിന്നെ, അന്നാണ് ഞാന്‍ ആദ്യമായി ഈ ഗൂഗിളിലെ മന്ഗ്ലിഷ് മലയാളം ആക്കുന്ന വിദ്യ കണ്ടത്. അത് കണ്ടപ്പോഴേ ഇങ്ങനെ ഒരു ബ്ലോഗ് എഴുതണം എന്ന് തീരുമാനിച്ചു. മലയാളത്തില്‍ എന്തെങ്കിലും എഴുതാന്‍ വേണ്ടി കുറെ ബോര് എഴുതിക്കുട്ടി എന്നറിയാം. പക്ഷെ ഇതു ഒരു ആഗ്രഹം ആയിരുന്നു...
അത് തത്കാലം സാധിച്ചു...
Saturday, October 27, 2007
Subscribe to:
Post Comments (Atom)
2 comments:
ithengane saadhichu ?
http://www.google.com/transliterate/indic/Malayalam
Post a Comment