Saturday, October 27, 2007

പുതിയ തുടക്കം!

ജീവിതത്തിന്റെ പുസ്തകതാളുകളില്‍ നിന്നും ഒരു വര്ഷം കൂടി മാഞ്ഞു പോയി... പക്ഷെ ആ ഒഴിഞ്ഞ താളുകള്‍ അതിമനോഹരങ്ങളായ പുതിയ ദിവസങ്ങളും ആ ദിവസങ്ങളിലെ കഥകളും കൊണ്ടു നിറക്കാന്‍ ഞാന്‍ തീരുമാനിച്ചു...

ജീവിതം ഒരു വീടിന്റെ പ്ലാന്‍ പോലെ മുന്‍കൂട്ടി നിശ്ചയിച്ചു, ആ വഴിയേ നടക്കുന്ന പരിപാടി നിര്‍ത്താനും, വരുന്നിടത്ത് വെച്ചു കാണാം എന്നുള്ള ആ പഴയ ചിന്താഗതി പൊടിതട്ടി എടുത്തു കഴുകി വെളുപ്പിച്ചു കൊണ്ടു നടക്കാനും തീരുമാനിച്ചു...

പിന്നെ, ഈ ജന്മദിനം അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല, കാരണം അന്നെ ദിവസം ഞാന്‍ മഹത്തായ ഒരു പരീക്ഷ എട്ടു നിലയില്‍ പൊട്ടി... :-)

ഇന്‍ഫോസിസ്, എന്നെ പോലെ ഉള്ള മടിയന്മാര്‍ക്ക് വിവരം ഉണ്ടാക്കാന്‍ വേണ്ടി കണ്ടു പിടിച്ച ഒരു വിദ്യ ആണ് ഇങ്ങനെ ഉള്ള ഈ പരീക്ഷകള്‍. പക്ഷെ, എഞ്ചിനീയറിംഗ് എന്ട്രന്സ് എന്ന് പേരുള്ള മഹത്തായ ആ കറക്കിക്കുത്തു മത്സരം ജയിച്ചു വന്ന എന്നെ ഇന്‍ഫോസിസ് വില കുറച്ചു കണ്ടു...

വെറും അര ദിവസം മാത്രം ചിലവാക്കി കൊണ്ടു ഒരു പരീക്ഷ ഞാന്‍ പുല്ല് പോലെ പാസ് ആയി. അതിന്റെ അഹങ്കാരത്തില്‍ ഈ പരീക്ഷയും പുല്ല് പോലെ പാസ് ആവും എന്ന് കരുതി വന്ന എന്നെ, ചിത്രതാഴിട്ടു പൂട്ടിക്കളഞ്ഞു. ഇനി അടുത്ത അവസരത്തിനായി കാത്തിരിക്കണം...

ഇനി ഇപ്പോള്‍ വീണ്ടും ഈ പരീക്ഷ എഴുതി പാസ് ആവുന്നത് വരെ എങ്കിലും ഞാന്‍ ഈ ജന്മദിനം മറക്കില്ല...

പിന്നെ, അന്നാണ് ഞാന്‍ ആദ്യമായി ഈ ഗൂഗിളിലെ മന്ഗ്ലിഷ് മലയാളം ആക്കുന്ന വിദ്യ കണ്ടത്. അത് കണ്ടപ്പോഴേ ഇങ്ങനെ ഒരു ബ്ലോഗ് എഴുതണം എന്ന് തീരുമാനിച്ചു. മലയാളത്തില്‍ എന്തെങ്കിലും എഴുതാന്‍ വേണ്ടി കുറെ ബോര് എഴുതിക്കു‌ട്ടി എന്നറിയാം. പക്ഷെ ഇതു ഒരു ആഗ്രഹം ആയിരുന്നു...

അത് തത്കാലം സാധിച്ചു...

2 comments:

Vivek said...

ithengane saadhichu ?

Arun Jose Francis said...

http://www.google.com/transliterate/indic/Malayalam