Monday, December 31, 2007

Taare Zameen Par

ഒരു പുതുവര്‍ഷം കൂടി വരുന്നു. സമയം വളരെ വേഗത്തില്‍ പോവുന്നു എന്നൊരു തോന്നല്‍, ഇല്ലേ? ഒരു പക്ഷെ കഴിഞ്ഞ കാലങ്ങളിലെ സുന്ദരനിമിഷങ്ങളെ ഓര്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു തോന്നല്‍ ആയിരിക്കാം അത്...

ഈ വെയിലും മഴയും ഒരുമിച്ചു ഉണ്ടാവുന്നത് കാണുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടാവാറുണ്ട്. അത് പോലെ തന്നെ മനോഹരമായ ഒരു അവസ്ഥ ആണ് സന്തോഷം കൊണ്ടു കണ്ണ് നിറയുന്നത്‌...

Taare Zameen Par എന്ന ആമിര്‍ ഖാന്‍ ചിത്രം കണ്ടു കൊണ്ടിരുന്നപ്പോള്‍ അവസാനം ഞാന്‍ ആ ഒരു അവസ്ഥയിലായിരുന്നു. പടത്തിന്റെ അവസാനം നമുക്കു എല്ലാവര്‍ക്കും ഊഹിക്കാവുന്നതെ ഉള്ളു. പക്ഷെ ആ പടം ചിത്രീകരിച്ചിരിക്കുന്ന രീതി, അതിലെ സംഗീതം ഇതെല്ലാം നമ്മളെ മറ്റൊരു ലോകത്തിലേക്ക്‌ കൂട്ടികൊണ്ടുപോവും...

ഈ ചിത്രം എല്ലാവരും കാണണം. ഇതിലെ കഥയെ കുറിച്ചൊന്നും ഞാന്‍ ഒന്നും പറയുന്നില്ല. ഒരു മുന്‍വിധിയുമില്ലാതെ ഈ ചിത്രം കാണൂ, ആസ്വദിക്കൂ...

എല്ലാവര്‍ക്കും എന്‍റെ വക പുതുവത്സരാശംസകള്‍...

7 comments:

Alameen said...

The best hindi movie released last year.. The kid's acting was awesome...

വേണു said...

Taare Zameen Par ഇന്നലെ കണ്ടു....അതിനെ വിശേഷിപ്പിക്കുവാന്‍ വാക്കുകളില്ല.....

Arun Jose Francis said...

കിടിലം, അല്ലേ? :-))

TeleRaviRays said...

Arun, think you should swithc back to the black template - that was much better - just my opinion...:)

Arun Jose Francis said...

hmm, Ravi, you have put me in a spot... :-)
I thought that was a little bit harsh on the eyes. This one is a little easy on the eyes.
That's why I changed it, now I am confused... :-)

Hammy said...

errr... I think this template is better, but then again... I used to use this template. So I may tend to have some 'chaaivu' towards it...

:)

What I can suggest is that you change the color of the sidebar... Slight tweak to the css... Make the contrast less startling.

hamishjoy.com

Arun Jose Francis said...

Thanks for the suggestion, Hammy... I have made the change!!! :-)