ജനല്പാളികള് തുറന്നു കിടക്കുകയാണെന്ന് തോന്നുന്നു, ഇല്ലെന്കില് ഈ കാറുകളുടെ ഒച്ച ഇത്രയും നന്നായിട്ടു കേള്‍ക്കത്തില്ല!
സമയം ഒന്‍പതായി എങ്കിലും നാട്ടിലെ ഒരു ഏഴ്മണിയുടെ അത്രയും ഇരുട്ടേ ഉള്ളു. ഒന്നും ചെയ്യാനില്ലാത്ത ഒരു അവസ്ഥ. ചെറുതായി ബോര് അടിച്ച് തുടങ്ങി. ഇനിയിപ്പോള്‍ അതെ ഉള്ളു ഒരു വഴി, ഭക്ഷണം കഴിചെക്കാം. വിശന്നിട്ടല്ല, ചുമ്മാ സമയം കളയാന്‍. ബുഷ് അമ്മാവന് ഇതെങ്ങാനും കേട്ടാല്‍ പിന്നെ, എന്നെ പോലുള്ളവരാന് ഈ ലോകത്തിലെ ഭക്ഷണ ക്ഷാമത്തിനു കാരണം എന്ന് പറഞ്ഞു അമേരിക്കയില്‍ നിന്നെങ്ങാനും പിടിച്ചു പുറത്താക്കിയാലോ? വേണ്ട, ആ റിസ്ക് എടുക്കണ്ട...!
സഹമുറിയന് കിടന്നുറങ്ങുന്നത് കാരണം ഞാന്‍ ബള്‍ബ് ഓണ്‍ ചെയ്തില്ല. പാവം ഓഫീസില്‍ ഉച്ച ഭക്ഷണം പോലും കഴിക്കാതെ കഷ്ടപ്പെട്ട് പണി എടുത്തിട്ടു വന്നു കിടക്കുകയാണ്. ഞാന്‍ ആയിട്ട് ശല്യം ചെയ്യരുതല്ലോ...!
തുറന്നു കിടക്കുന്ന ആ ജനല്പാളികളില് കൂടി നേരിയ ഒരു തണുപ്പു ഉള്ളിലേക്ക് വരുന്നുണ്ട്. എനിക്കും ഇങ്ങനെ പുതച്ചു മൂടി കിടന്നുറങ്ങാന്‍ തോന്നുന്നു. രാത്രി നാട്ടിലെ ഓഫീസിലുള്ളവരോട് സംസാരിക്കാന്‍ ഉള്ളത് കൊണ്ടു, ഇപ്പോളെ ഉറങ്ങണ്ട. ഫോണ്‍-ഇല് എന്തായിരിക്കും വിളിച്ചു പറയുന്നതു എന്ന് പറയാന്‍ പറ്റില്ല... :-)
ഇങ്ങനെ ഭക്ഷണത്തെ കുറിച്ചു പറഞ്ഞു പറഞ്ഞു കുറച്ചു വിശപ്പ് വരുന്നുണ്ടോ എന്നൊരു സംശയം. അപ്പോള്‍ ഞാന്‍ പോട്ടെ, ഇനി പിന്നെ കാണാം!!!
10 comments:
ശരി ഇപ്പോള്‍ പൊയ്ക്കോ..പക്ഷെ ഉറങ്ങരുത്..!
എന്നാ ശെരി
കുഞ്ഞന്‍ ചേട്ടാ, ഒന്നും വിചാരിക്കരുത്, ആരോടും പറയുകേം ചെയ്യരുതേ. ഞാനേ, ഈ അരുണ്‍ ജോസ് എന്ന ഈ ഞാന്‍, ഉറങ്ങിക്കളഞ്ഞു...!
(PS: ലാല്‍സലാം എന്ന സിനിമയില്‍ നിന്നും ഞാന്‍ ഡയലോഗ് കോപ്പി അടിക്കാറില്ല...)
ഉറങ്ങുന്നതൊക്കെ കൊള്ളാം..പക്ഷേ..,ഇങ്ങനെ ജാഡ കാണിക്കാനും,ബോര് അടിക്കാനും തുടങ്ങുമ്പോള്‍ ആഹാരം കഴിക്കരുതു ട്ടോ...വേണമെങ്കില്‍ പുതിയ പോസ്റ്റുകള്‍ അങ്ങട്ട് പോസ്റ്റിക്കോ...എന്നിട്ട് ബുഷ് അവിടുന്ന് തള്ളിപ്പുറത്താക്കിയില്ലേ..:)
അതേയ് റോസ്, എന്നോടിവിടുന്നു പോവാന്‍ പറഞ്ഞു ബുഷ് മാമന്! :-(
ഈ മാസം അവസാനം ഇവിടുന്നു കെട്ട് കെട്ടിക്കൊളാനാണ് ഉത്തരവ്!!! ഇനി ഞാന്‍ ഒരിക്കലും ബോര് അടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന പ്രശ്നമേയില്ല...
അമേരിക്കക്കു വരുന്നുണ്ട്. അതിനു മുന്‍പ് അമേരിക്കക്കാര്‍ ആരൊക്കെയുണ്ട് മലയാളം ബ്ലോഗില്‍ എന്നു നോക്കി നടക്കയാ ഞാന്‍,
ബോറ് അടിക്കുമ്പോഴും, വിശക്കുമ്പോഴും, ഒറ്റപ്പെടുമ്പോഴും എല്ലാം നല്ല ഒരു കൂട്ടാണ് നമ്മുടെ മലയാളം ബ്ലോഗും ബ്ലോഗ്ഗേര്‍സും, പോസ്റ്റ്സും എല്ലാം. അപ്പോശരി കാണാം. അല്ലേ....
കിലുക്കാംപെട്ടി, അമേരിക്കയിലേക്ക് സ്വാഗതം..!
ഞാന്‍ പക്ഷെ ഈ മാസം അവസാനം നാട്ടിലേക്ക് പോവും, തിരിച്ചു എന്നാണെന്ന് എനിക്കറിയില്ല... എന്നാലും നമുക്കീ ബ്ലോഗുകളുടെ ലോകത്തില്‍ കൂട്ടായിട്ടിരിക്കാം...
dayy balithavicharam entayallaa.. it's some guys from my native place. varkala. and one of them is my cousin.. so please change the link to balithavicharam rather tahn hafizum koottukarum.. mine is www.blog.uiandtheworld.com.
Hafiz.
i cleared the backlog of ur blogs..
they r very good; simple, humorous and emotional...
i guess u will start another series of blogs saying u r back to USA:)
അരുണിന്റെ പോസ്റ്റുകള്‍ കുറേയെണ്ണം വായിച്ചു. ഇഷ്ടപ്പെട്ടു കേട്ടൊ.
അപ്പോള്‍ ഇനിയും എഴുത്തു തുടരുക, പ്ലീസ്.
Post a Comment