Tuesday, April 01, 2008

എന്ന് വരും നീ...

... എന്ന് വരും നീ, എന്റെ കിനാപൈങ്കിളി???

ഇപ്പോള്‍ ഇങ്ങനെ ഒക്കെ പറയും എങ്കിലും, എത്ര നാള്‍ ഞാന്‍ ഈ ഒരു ക്ഷമ കാണിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അല്ല, നിങ്ങള് തന്നെ പറ, ഒരാളുടെ ക്ഷമയ്ക്കും ഒരതിരില്ലേ???

ചുമ്മാ അങ്ങനെ എന്തിനെന്കിലും വേണ്ടി കാത്തിരിക്കുന്നത് പോലെ അല്ലല്ലോ ഇതു, യേത്? ഏകദേശം ഒരു മാസത്തോളം ആയി ഈ കാത്തിരിപ്പ്‌. ഇതു ഒരു മാതിരി ആളെ വടിയാക്കുന്നതല്ലേ, നിങ്ങള് പറ...

മനുഷ്യന് ഈ മഞ്ഞു കണ്ടു മടുത്തു. വസന്തം ഇന്നു വരും, നാളെ വരും എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നതല്ലാതെ, ഇങ്ങു വരുന്നില്ല. വരുന്നില്ല എന്ന് മാത്രമല്ല, ഞങ്ങളോടൊക്കെ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് മഞ്ഞു പെയ്യുന്നത്...

ഏപ്രില്‍ തുടങ്ങി, ഇനി ഈ മഞ്ഞു ഒക്കെ എന്ന് തീരും എന്തോ???

9 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഋതുക്കള്‍ക്ക് സമയം കൊടുക്കൂ മാഷേ

Sharu (Ansha Muneer) said...

ഹാ... ക്ഷമിക്കെന്നേ..വരും വരാതിരിക്കില്ല.

നാസ് said...

ഒന്ന്‍ അടങ്ങു മാഷേ...ഇപ്പൊ വരും....

rathisukam said...

... എന്ന് വരും നീ, എന്റെ കിനാപൈങ്കിളി???

ഇപ്പോള്‍ ഇങ്ങനെ ഒക്കെ പറയും എങ്കിലും, എത്ര നാള്‍ ഞാന്‍ ഈ ഒരു ക്ഷമ കാണിക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അല്ല, നിങ്ങള് തന്നെ പറ, ഒരാളുടെ ക്ഷമയ്ക്കും ഒരതിരില്ലേ???

ചുമ്മാ അങ്ങനെ എന്തിനെന്കിലും വേണ്ടി കാത്തിരിക്കുന്നത് പോലെ അല്ലല്ലോ ഇതു, യേത്? ഏകദേശം ഒരു മാസത്തോളം ആയി ഈ കാത്തിരിപ്പ്‌. ഇതു ഒരു മാതിരി ആളെ വടിയാക്കുന്നതല്ലേ, നിങ്ങള് പറ...

മനുഷ്യന് ഈ മഞ്ഞു കണ്ടു മടുത്തു. വസന്തം ഇന്നു വരും, നാളെ വരും എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നതല്ലാതെ, ഇങ്ങു വരുന്നില്ല. വരുന്നില്ല എന്ന് മാത്രമല്ല, ഞങ്ങളോടൊക്കെ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് മഞ്ഞു പെയ്യുന്നത്...

ഏപ്രില്‍ തുടങ്ങി, ഇനി ഈ മഞ്ഞു ഒക്കെ എന്ന് തീരും എന്തോ???

Rare Rose said...

ഇതാരെയപ്പാ കാത്തിരിക്കുന്നേ എന്നു വിചാരിച്ചു വന്നതാ..അപ്പോളല്ലേ അറിഞ്ഞേ വസന്തത്തിനെ ആണെന്നു..ഇത്രെം ക്ഷമിച്ചില്ലേ..ഇനി കുറച്ചൂടെ ആ മഞ്ഞിന്റെ കുളിര്‍മ്മയൊക്കെ ഒന്നു ആസ്വദിക്കൂ.അപ്പോഴേക്കും വസന്തം പതുങ്ങിപ്പതുങ്ങി വരില്ലേ ഒരായിരം വര്‍ണ്ണങ്ങള്‍ വാരിപ്പൂശിക്കൊണ്ടു..:-)

Alameen said...

the uncertainity makes our life exciting..

varum.. varaathirikkilla :)

Cheers
Al

Arun Jose Francis said...

ശരിയാ, ഞാന്‍ ഇങ്ങനെ ഒച്ചയിട്ടിട്ടു ഒരു കാര്യവും ഇല്ല... :-) ഇപ്പോള്‍ നല്ല കിടിലന്‍ കാലാവസ്ഥ ആണ്... ഇനി മഞ്ഞു പെയ്യില്ല എന്ന് വിചാരിക്കാം...

എല്ലാവര്‍ക്കും നന്ദി....

Rajoottan said...

ചെ.. ഞാന്‍ തെറ്റിദ്ധരിച്ചു ... :) ചെക്കനെ പിടിച്ചു കെട്ടിച്ചു വിടാന്‍ സമയമായീന്നാ ആദ്യപകുതിയില്‍ തോന്നിയത് .. :) കലക്കി...

അമീനിക്ക പറഞ്ഞ പോലെ ബസന്തം ഇങ്ങു ബരുംന്ന് ... ഇജ്ജിങ്ങനെ കെടന്നു ബേജാര്‍ ആകണ്ട..

Arun Jose Francis said...

മോനേ രാജൂട്ടാ, എന്ത് ചെയ്യാനാ..? അത് വസന്തത്തിനെ കുറിച്ചല്ലായിരുന്നെങ്കില്‍... :-D